Showing 289–293 of 293 resultsSorted by popularity
-
MARANAVAMSAM
$8.49വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. -
Punnapra Vayalar
$7.99നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി.പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനദ്രോഹത്തിനെതിരേയും. ആരെങ്കിലും ഭയന്നോടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല്‍ വെട്ടണം. നമ്മുടെ അമ്മപെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കില്‍ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ച് മരിക്കാം. ലാല്‍സലാം സഖാക്കളേ… കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം.