Showing 121–132 of 195 results
-
-14% -
NINGAL
$8.59നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? എം.മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.
-
-
-
ORANGE THOTTATHILE ATHIDHI
$7.99ഓറഞ്ച് തോട്ടത്തിലെ അതിഥി, മനുഷ്യരുടെ മനസ്സിന്റെ കഥയാണ്. ഒരു കുറ്റകൃത്യവും ‘പെർഫെക്ട്’ ആയി ചെയ്യാനാവില്ലെന്നു പറഞ്ഞു വയ്ക്കുന്നതിനൊപ്പം മനസ്സിന്റെ ചുഴികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നോവൽ തരുന്നുണ്ട്. ഓരോ കാലവും ആ സമയത്തെ പുസ്തകങ്ങളിൽ മനുഷ്യന്റെ വ്യഥകൾ കുറിച്ചിടാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് മനുഷ്യന്റെ ആധികൾ എന്ന ചോദ്യത്തിന്, മാനുഷിക ബന്ധങ്ങൾ എന്നു തന്നെയാണ് ഉത്തരം. ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ഏതൊക്കെ വലിയ നരവംശ ശാസ്ത്രജ്ഞൻ വന്നാൽപോലും പിടികിട്ടാത്ത നിഗൂഢതകൾ പലരും ഉള്ളിൽ പേറുന്നുമുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ ബന്ധങ്ങൾക്കിടയിലെ വരച്ചിടാനാകാത്ത ഇടങ്ങളെക്കുറിച്ചും വീടുകൾക്കുള്ളിലെ ജീവിതങ്ങളെക്കുറിച്ചും ഇവയ്‌ക്കെല്ലാമിടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എഴുതുന്ന ഉപ വിഭാഗമാണ് ഡൊമസ്റ്റിക് ത്രില്ലർ.