Showing all 10 results
-
-7%Aathreyakam
Original price was: $9.99.$9.29Current price is: $9.29.ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,
ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന
അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും
അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,
ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്
അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം.
പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും
പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ
ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,
ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍
പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ
പുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നും
കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന
ഉള്‍ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്‍ത്ഥത്തെ
അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള്‍ തമ്മിലും
മനുഷ്യര്‍ക്കിടയിലുമുള്ള സങ്കീര്‍ണ്ണബന്ധങ്ങളുടെ
പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍ -
-29% -
-16% -
KAMBILIKANDATHE KALBHARANIKAL
$6.99തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്ത്തിആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം
-
-
ORANGE THOTTATHILE ATHIDHI
$7.99ഓറഞ്ച് തോട്ടത്തിലെ അതിഥി, മനുഷ്യരുടെ മനസ്സിന്റെ കഥയാണ്. ഒരു കുറ്റകൃത്യവും ‘പെർഫെക്ട്’ ആയി ചെയ്യാനാവില്ലെന്നു പറഞ്ഞു വയ്ക്കുന്നതിനൊപ്പം മനസ്സിന്റെ ചുഴികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നോവൽ തരുന്നുണ്ട്. ഓരോ കാലവും ആ സമയത്തെ പുസ്തകങ്ങളിൽ മനുഷ്യന്റെ വ്യഥകൾ കുറിച്ചിടാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് മനുഷ്യന്റെ ആധികൾ എന്ന ചോദ്യത്തിന്, മാനുഷിക ബന്ധങ്ങൾ എന്നു തന്നെയാണ് ഉത്തരം. ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ഏതൊക്കെ വലിയ നരവംശ ശാസ്ത്രജ്ഞൻ വന്നാൽപോലും പിടികിട്ടാത്ത നിഗൂഢതകൾ പലരും ഉള്ളിൽ പേറുന്നുമുണ്ട്. ഇത്തരത്തിൽ മനുഷ്യരുടെ ബന്ധങ്ങൾക്കിടയിലെ വരച്ചിടാനാകാത്ത ഇടങ്ങളെക്കുറിച്ചും വീടുകൾക്കുള്ളിലെ ജീവിതങ്ങളെക്കുറിച്ചും ഇവയ്‌ക്കെല്ലാമിടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും എഴുതുന്ന ഉപ വിഭാഗമാണ് ഡൊമസ്റ്റിക് ത്രില്ലർ.
-
SIMHATHINTE KATHA
$7.99‘മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ…’ പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. ‘എനി…ക്ക്. എനിക്ക് നിന്റെ മുഖമൊന്ന് കാണണം…’ അൽപ്പംപോലും ആലോചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ ചിരിച്ചുകൊണ്ടാണ് സിംഹം അതിനോട് പ്രതികരിച്ചത്. കൈകൾ രണ്ടും പിറകിലേക്ക് കൊണ്ടുപോയി സിംഹം മുഖംമൂടിയുടെ കെട്ടുകളഴിച്ചു. മുഖംമൂടി താഴ്‌ന്ന് സിംഹത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണുകൾ ഇറുക്കെ പൂട്ടിക്കൊണ്ട് ഗിരി തല താഴ്ത്തിയിട്ടു.
കൊല്ലപ്പെട്ടവരോടു ചെയ്യുന്ന നീതിയാണ് ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്.
നീലച്ചടയൻ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖിൽ കെയുടെ ആദ്യനോവൽ.